പൊഴുതനയിൽ മോഷണം പതിവാകുന്നു; നാലുമാസത്തിനിടയിൽ നാലിടങ്ങളിൽ കവർച്ച
പൊഴുതന: പൊഴുതന പഞ്ചായത്തിൽ മോഷണം പതിവാകുന്നു. പലസ്ഥലങ്ങളിലായി മോഷണം നടന്നിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. വീടുകളും കടകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച പതിവായതോടെ രാത്രികാലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കഴിഞ്ഞദിവസം പുലർച്ച ആനോത്ത് ജങ്ഷനിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കള്ളന്മാർ സാധനങ്ങൾ മോഷ്ടിച്ചു. മംഗരതൊടി ആഷ്റഫിന്റെ വീട്ടിൽ കുടുംബം ആശുപത്രിയിൽ പോയപ്പോഴാണ് മോഷ്ടാക്കൾ വീട്കുത്തി പൊളിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പൊഴുതന പഞ്ചായത്തിലെ നാലോളം സ്ഥലങ്ങളിലാണ് കള്ളൻ കയറിയത്. ഒരാഴ്ച മുമ്പ് അത്തിമൂല കാരറ്റ ശിവക്ഷേത്രം … Read more