ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുൽത്താൻബത്തേരി പുത്തൻകുന്ന് കോടതിപ്പടി നാടകശ്ശേരിയിൽ എൻ. ഷഫീഖ് (46) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. വയനാട്ടിൽനിന്ന്‌ ചേലേമ്പ്രയിലെ തറവാടുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷഫീഖ് ഒറ്റയ്ക്ക് സഞ്ചരിച്ച കാർ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷഫീഖിനെ അപകടത്തിൽ ഏതാണ്ട് പൂർണമായും തകർന്ന കാറിനുള്ളിൽനിന്ന് നാട്ടുകാരാണ് പുറത്തെടുത്തത്. ആദ്യം താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലും അവിടെനിന്ന്‌ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ … Read more

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

കൃഷി ഇന്റേൺഷിപ് കൽപറ്റ ∙ പടിഞ്ഞാറത്തറ, കൽപറ്റ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫിസുകളിലും കൽപറ്റ കൃഷി അസി. ഡയറക്ടർ ഓഫിസിലും ഇന്റേൺഷിപ് ചെയ്യുന്നതിന് അവസരം. വിഎച്ച്എസ്ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2023 മാർച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിലാണ് ഇന്റേൺഷിപ് പ്രദേശവാസികൾക്കു മുൻഗണന. 17നു മുൻപ് അപേക്ഷിക്കണം. 04936 207544.

റിസോർട്ടിലെ പീഡനം; സ്ത്രീകളടക്കം ആറുപേർ റിമാൻഡിൽ

റിസോർട്ടിലെ പീഡനം; സ്ത്രീകളടക്കം ആറുപേർ റിമാൻഡിൽ

വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ ഷാജഹാൻ (42), തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ഭദ്ര (മഞ്ജു -38), തളിപ്പുഴ മാമ്പറ്റ പറമ്പിൽ ഹൗസിൽ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടൻ ഹൗസിൽ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ … Read more

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; അ​ട്ടി​മ​റി​ച്ച​ത് ജി​ല്ല ഭ​ര​ണ​കൂ​ട​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്; അ​ട്ടി​മ​റി​ച്ച​ത് ജി​ല്ല ഭ​ര​ണ​കൂ​ട​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി

ക​​ൽ​​പ​​റ്റ: മ​​ട​​ക്കി​​മ​​ല​​യി​​ൽ നി​​ർ​​മി​ക്കാ​​നി​​രു​​ന്ന ജി​​ന​​ച​​ന്ദ്ര സ്മാ​​ര​​ക വ​​യ​​നാ​​ട് സ​​ർ​​ക്കാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ട്ടി​​മ​​റി​​ച്ച​​ത് ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​മാ​​ണെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ ലോ​​ബി​​യാ​​ണ് ഇ​​തി​​ന് പി​​ന്നി​​ലെ​​ന്നും ആ​​ക്ഷ​​ൻ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​രോ​​പി​​ച്ചു. വ​​യ​​നാ​​ട്ടി​​ലെ എ​​ല്ലാ​​വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും ഉ​​പ​​കാ​​ര​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ൽ മ​​ട​​ക്കി​​മ​​ല​​യി​​ലെ ച​​ന്ദ്ര​​പ്ര​​ഭ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് ന​​ൽ​​കി​​യ സൗ​​ജ​​ന്യ ഭൂ​​മി​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് തു​​ട​​ങ്ങ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള സ​​മ​​ര പ​​രി​​പാ​​ടി​​ക​​ൾ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മൂ​​ന്നാം ഘ​​ട്ട​​മാ​​യി ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​ന് രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ ക​​ല​​ക്ട​​റേ​​റ്റി​​ന് മു​​ന്നി​​ൽ റി​​ലേ നി​​രാ​​ഹാ​​ര സ​​ത്യാ​​ഗ്ര​​ഹ സ​​മ​​രം ആ​​രം​​ഭി​​ക്കും. സ​​ത്യാ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ … Read more

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ; വൈത്തിരിയിൽ നാളെ ദേശീയപാത ഉപരോധിക്കും

വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ; വൈത്തിരിയിൽ നാളെ  ദേശീയപാത ഉപരോധിക്കും

കൽപറ്റ: വൈത്തിരി പഞ്ചായത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്താൽ ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ രംഗത്ത്. വന്യമൃഗശല്യത്തിനെതിരെ അധികൃതർ ശാശ്വത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് വൈത്തിരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോഡ് ഉപരോധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈത്തിരിയിലെയും ചുണ്ടേലിലെയും വ്യാപാരികൾ അന്നേ ദിവസം രാവിലെ പത്തു മുതൽ ഉച്ചക്ക് 12 വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

റൂട്ട് മാറിയോടിയതിന് സ്വകാര്യ ബസുകൾക്ക് പിഴ

റൂട്ട് മാറിയോടിയതിന് സ്വകാര്യ ബസുകൾക്ക് പിഴ

വൈത്തിരി: റൂട്ട് മാറിയോടിയതിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ ജില്ലയിലെ സ്വകാര്യ ദീർഘദൂര ബസുകൾക്കു കനത്ത പിഴ ചുമത്തി. ദേശസാൽകൃത മേഖലയായ കോഴിക്കോട്-വയനാട് റൂട്ടിൽ ഫെയർ സ്റ്റേജ് അനുസരിച്ചു പൂക്കോട് തടാകം വഴിയും കൽപറ്റ ഗവ. കോളജ് വഴിയുമാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തേണ്ടത്. ഈ പ്രദേശങ്ങളിലെ റോഡുകൾ ബസുകൾക്ക് ഓടാൻ പറ്റാത്തവിധം ദുഷ്കരമാണ്. പൂക്കോട് തടാകത്തിനടുത്തുള്ള പാർക്കിങ് ഏരിയയുടെ സമീപത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ, സുരക്ഷവേലി ഇരുവശത്തും റോഡിനോട് ചേർത്ത് നിർമിച്ചതിനാൽ രണ്ടു വലിയ വാഹനങ്ങൾ ഇരുദിശകളിൽ … Read more

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

കൽപറ്റ: വയനാട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി കൽപറ്റയിൽ സൈനിക കാന്റീൻ (സി.എസ്.ഡി) തുറക്കുന്നു. ഒക്ടോബർ ആറിന് കാന്റീൻ പ്രവർത്തനം ആരംഭിക്കും. സൈന്യത്തിന് കീഴിലുള്ള ഏതെങ്കിലും ഓർഗനൈസേഷനാണ് കാന്റീൻ നടത്താൻ അനുമതി. അതിനാൽ എന്‍.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. കൽപറ്റ ബൈപാസിലെ വാടകക്കെട്ടിടത്തിലാണ് കാൻറീൻ പ്രവർത്തനമാരംഭിക്കുക. നിരവധി വർഷങ്ങളായുള്ള വിമുക്ത ഭടന്മാരുടെ ആവശ്യമാണ് ഇപ്പോൾ പൂവണിയുന്നത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്ക് സി.എസ്.ഡിയുടെ … Read more