ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Spread the News
ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ ഈങ്ങാപ്പുഴ എലോക്കരയിൽ ടാറ്റാ നാനോ കാറും മിൽമയുടെ കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുൽത്താൻബത്തേരി പുത്തൻകുന്ന് കോടതിപ്പടി നാടകശ്ശേരിയിൽ എൻ. ഷഫീഖ് (46) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

വയനാട്ടിൽനിന്ന്‌ ചേലേമ്പ്രയിലെ തറവാടുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷഫീഖ് ഒറ്റയ്ക്ക് സഞ്ചരിച്ച കാർ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഷഫീഖിനെ അപകടത്തിൽ ഏതാണ്ട് പൂർണമായും തകർന്ന കാറിനുള്ളിൽനിന്ന് നാട്ടുകാരാണ് പുറത്തെടുത്തത്. ആദ്യം താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലും അവിടെനിന്ന്‌ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നഖ്ശബ്ബന്ദിയ്യ ത്വരീഖത്ത് പുത്തൻകുന്ന് ശാഖാ അംഗമാണ് ഷഫീഖ്. മലപ്പുറം ചേലേമ്പ്ര കുറ്റിപ്പാലപ്പറമ്പിൽ അബ്ദുറഹിമാൻ-റുഖിയ ദമ്പതിമാരുടെ മകനാണ്. ഭാര്യ: റജീന. മക്കൾ: ദിൽക്കർ ഷാജ്, അമൽ ഷാജ്. സഹോദരങ്ങൾ: സാദിഖ്, അസ്മാബി.

Leave a Comment