കൽപറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. പോക്സോ കേസിലെ പ്രതിയായ കെ.വി ബിനുവിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കൽപറ്റയിലെ പ്രത്യേക കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. എ.ബി ചെറിയാൻ, അഡ്വ. ഉമ്മർ കടവൻ എന്നിവർ ഹാജരായി.