

മാനന്തവാടി:മാനന്തവാടി ക്ഷീരസംഘത്തിൽ മിൽമ വഴി നടപ്പാക്കിയ 20 കിലോവാട്ട് സോളാർ പാനലിന്റെയും 15000 ലിറ്റർ സംഭരണശേഷിയുള്ള സൈലോ ടാങ്കിന്റെയും ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു.
സോളാർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ വലിയ തുക വൈദ്യുതി ബിൽ ഇനത്തിൽ സംഘത്തിന് കുറവുണ്ടാവും. ഗോപാൽ രത്ന അവാർഡ് നേടി ദേശീയ തലത്തിൽ ഒന്നാമതായ മാനന്തവാടി സംഘത്തിന്റെ പാൽ സംഭരണശേഷി വർദ്ധിപ്പിക്കുന്നതാണ് പുതിയതായി സ്ഥാപിച്ച സൈലോ ടാങ്ക്. ഉദ്ഘാടനചടങ്ങിൽ സംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷം വഹിച്ചു. മിൽമ ജനറൽ മാനേജർ കെ.സി ജെയിംസ്,എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ് കുട്ടി ജേക്കബ്ബ്, വയനാട് ഡയറി മാനേജർ ബോബി കുര്യാക്കോസ്,ബിജു സ്കറിയ എന്നിവർ പ്രസംഗിച്ചു. സംഘം ഡയറക്ടർ ബിജു അമ്പിത്തറ സ്വാഗതവും സെക്രട്ടറി എം.എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.