

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വർണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടിൽ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വർണവും ജി.എസ്.ടി എൻഫോഴ്സ്മെന്‍റ് ഓഫീസർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.