കൽപറ്റ: മിഠായിഭരണി തലയിൽ കുടുങ്ങിയ തെരുവു നായ്ക്ക് രക്ഷകരായി ആനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ. ഭക്ഷണം തേടി അലയുന്നതിനിടെ ആഴ്ചകൾക്കുമുമ്പ് തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയാമ്പം റോഡിൽ ഇഷ്ടിക കളത്തിന് സമീപം വളരെ അവശനായ നായയെ പിടിക്കാൻ പലതവണ ശ്രമം നടന്നെങ്കിലും വിഫലമാവുകയായിരുന്നു. വെള്ളമോ ഭക്ഷണമോ കഴിക്കാൻ കിട്ടാതെ അവശനിലയായിരുന്നു. നായയുടെ ദയനീയാവസ്ഥ കണ്ട് കൽപറ്റ പിണങ്ങോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആനിമൽ റെസ്ക്യൂ ടീം വ്യാഴാഴ്ച രാവിലെ11 മണിയോടെ സ്ഥലത്ത് എത്തി നായെ വലവെച്ച് പിടിച്ച് കത്രിക കൊണ്ട് ഭരണി വെട്ടി രക്ഷപ്പെടുത്തി. താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിലുഉള്ള നോമി രാജ് മാഷ്, അർഷാദ്, മാമു പനമരം എന്നിവരും ഉണ്ടായിരുന്നു.